കാലം മാറുമ്പോൾ
നാണം മറക്കാനൊരൊറ്റയില
കാലം കഴിഞ്ഞൊരു കാലമുണ്ട്
നാണം മറക്കാനൊരൊറ്റ വസ്ത്രം
നീങ്ങിയകന്നൊരു കാലമുണ്ട്.
നാക്കില വച്ചൊരു സദ്യയുണ്ണാൻ
തിരുവോണ നാളിനു കാത്തിരുന്നോർ
എന്നെന്നും ഇന്നൊക്കെ സദ്യയല്ലേ
മലയാളി വാനോളമുയരുന്നല്ലോ.
നാലാൾക്കു തലചായ്ക്കാനൊരൊറ്റമുറി
വീടെന്ന സ്വപ്‌നങ്ങൾ പോയ് മറഞ്ഞു
ഇന്നിന്റെ വീടുകൾ മണിമന്ദിരങ്ങൾ
പണയവും കടവുമായി പണിഞ്ഞീടുന്നു.
ഞാനു മോടുന്നിപ്പോളീവഴിയിൽ
നാലാളു കാൺകെ തലയുയർത്താൻ
ഇല്ലാത്ത പൊങ്ങച്ച സഞ്ചിയുമായി
തോളൊപ്പം തൂങ്ങുന്ന ആഢ്യതയിൽ