വെറും നിസാരം
പഠിക്കുമ്പോൾ മഠയന്മാർ
മുഖപ്രസാദം കണ്ടറിയാം
ആർക്കോവേണ്ടി
എന്തിനോവേണ്ടി
ആരൊക്കെയോ
ഉന്തിത്തള്ളി
അടിവസ്‌ത്രം വരെ
ഇടുവാൻ പഠിപ്പിക്കുന്നു
രണ്ടു കാലൊന്നുറച്ചാൽ
പിന്നെ ആദ്യം
വിമർശിക്കുക
മാർക്സ് ഏംഗൽസ് ലെനിൻ
ദാസ് കാപ്പിറ്റൽ
തുടങ്ങിയ
സാധാരണക്കാർ
അറിയാത്ത വായിക്കാത്ത
തത്ത്വസംഹിതാ
പ്രതിഭാധനന്മാരെയും
സഹചാരികളെയും
ഒരു തരം പുഛം
എന്നീട്ടു ഉപ്പുപ്പായുടെ
പൃഷ്ടത്തിലെ
തഴമ്പിലും തടവുന്നു
ചരിത്രകാരന്മാരുടെ
കൊടിക്കൂറ
കോണകമാക്കുന്നവർ.