പരിവേദി
ഈ സോപ്പ് കുമിളയൊരിക്കൽ പൊട്ടും
പറഞ്ഞാഘോഷിച്ചവർ പതിതനാകും
കൂട്ടം കൂടിയവർ കൂടെയാഘോഷിച്ചവർ
മണ്ണോടു മണ്ണായി തീരുമപ്പോൾ.
മദിരയുടെ മാറിടം അറിയാതെ തൊട്ടവർ
അതിൽ നീങ്ങി നിരങ്ങിയവർ
നീന്തി കുളിച്ചുടയാട വരെ പോയവർ
വാർദ്ധക്ക്യമില്ലാതെ മരിച്ചു പോയവർ.
ബുദ്ധിയുള്ളവർ ചഷകമേന്തിയവർ
ഇല്ലാത്തവർ ബുദ്ധി ജീവികളും
പിന്നീടവർ പാമ്പുകളായി പരിണമിക്കുന്നു
ദിനത്തിലെ വഴക്കാളികളും.
ആയിരം പൊൻ പണത്തിനു തൂക്കം
അരത്തുടം മദ്യമായി വിലയിട്ടവർ
വിദ്വാൻ ഗണത്തിലും വിരാജിക്കുന്നു
നൈമിഷീക ബന്ധത്തിലാകുന്നു.
ഇതു വിശ്വസിച്ചവന്റെ വീട്ടടുപ്പിൽ
സ്ഥിരമായി പൂച്ച പ്രസവിച്ചു കിടക്കുന്നു
മദ്യഗുണഗണ പാട്ടുകാരൻ
അവൻ പൂജകൾ ഏറ്റുവാങ്ങുന്നു.