OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ജാതി ത്യജിച്ചവൻ


ഇരയായി തീർന്നവനെന്തു നേടി 
ഇരവുകൾ നീളുന്ന പേടിസ്വപ്നം 
കണ്ണുകൾ ഒഴിയാതെ പിന്തുടർന്ന് 
കുറ്റങ്ങൾ കാണുന്നോരീ സമൂഹം 

മാറ്റങ്ങൾ വേണ്ടത് മനസ്സിലല്ലേ 
കുത്തിക്കുറിക്കുന്ന കടലാസ്സിലോ?
ഗുരൂദേവൻ അന്നേ പറഞ്ഞതല്ലേ 
കണ്ണാടി ഒന്നവിടെ വച്ചതല്ലേ .

എന്നീട്ടുമിപ്പോഴും അവിടെത്തന്നെ 
എവിടെ തിരിഞ്ഞാലും ജാതി വേണം 
മാറാതെ നിൽക്കുന്ന ഈ വ്യാധിയിൽ  
മറക്കുട ചൂടിയീട്ടെന്തു കാര്യം .