ബാർ ഭരിക്കുന്നു
ആക്രാന്തമാണിപ്പോൾ ഭരിക്കുന്നത്
എന്ത് വേണമെന്നറിയില്ല
പുല്ലുകതിർ കൂട്ടം കണ്ടൊരെലി
പകച്ചു നിൽക്കുമ്പോലെ തന്നെ.
എല്ലായിടവും നിറദീപം
എങ്ങും ചില്ലുകൾ
കൂട്ടമുട്ടുന്ന സ്വരം
തൊപ്പി ചാർത്തിയ
ആജ്ഞാനുവർത്തികൾ
ഒന്നുകൂടി ഭവ്യത കൂട്ടിയിരിക്കുന്നു.
അപ്പുറവുമിപ്പുറവുമുള്ള
ലോക്കൽ ശിവാസ് റീഗൽ
കൊഞ്ഞനം കുത്തുന്നു.
പറ്റായാൽ വീഴുന്ന ടിപ്പുകളിൽ
ചെവിയോർത്തു
തെറിയഭിഷേകം കേട്ടൊരു
പ്രാരാബ്ദക്കാരനും.