OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അറിവുകൾ തുളുമ്പുന്നു

ഇപ്പോൾ ദുഃഖവെള്ളിയാഴ്ച 
അവനെ പേടിപ്പെടുത്തുന്നു.
സാന്ത്വനത്തിനു അത്താണിയില്ല 
അത്താണിയായുള്ളവൻ എവിടെ 
എവിടെയോ മറഞ്ഞിരിക്കുന്നു 
വിലാപത്തിന്റെ മാറ്റൊലികൾ 
അസഹ്യമാക്കുന്ന ശ്രവണപുടങ്ങൾ 
വലിയൊരു ഇരുമ്പുമറ തീർക്കുന്നു.
അതാണ് ഒറ്റുകൊടുക്കുന്നവരുടെ 
എണ്ണത്തിന് ഇത്ര ഉന്നതിയുണ്ടായത് 
അവന്റെ വിശ്വാസം നശിച്ചിരിക്കുന്നു.
പതിമൂന്നിനും പുറകിൽ നിന്നവർ 
പന്ത്രണ്ടിനെയും വിറ്റു പെറുക്കുന്നു.
അവനാണ് ലോകാവസാനത്തിൽ 
നോഹയുടെ പെട്ടകം കൈക്കൊള്ളുന്നത്.
വെള്ളത്തിലെപ്പോലെ അഗ്നിയിലും 
സഞ്ചരിക്കുന്ന ഗൂഢമായ ശാസ്ത്രം മാത്രം 
ഏറ്റുപാടിയവർക്കു തുണയാകുന്നു.
വീമ്പിളക്കി വീർപ്പിച്ച പെട്ടക മതിലുകൾ 
വീർത്തു കട്ടിയായി കറുത്തിരിക്കുന്നു 
സ്വർഗ്ഗവാതിലിന്റെ പൂട്ടുകൾ മിന്നുന്നു 
സ്പന്ദനം ദുഃഖവെള്ളിയോടൊപ്പം.