പ്രഹേളിക
രാവിലെ കട്ടൻ ചായയിൽ നല്ല മധുരം വേണം,
കുളികഴിഞ്ഞു വരുമ്പോൾ ,പ്രഭാത ഭക്ഷണം.
പുട്ടായാൽ, പഴവും പപ്പടവും നിര്‍ബന്ധം.
നല്ല പാലോഴിച്ച കടുപ്പത്തിലുള്ള ,ചായ വേണം.
രാവിലെ കഞ്ഞി കുടിക്കുന്നത് ,പഴയ ശീലങ്ങൾ.
മക്കൾക്കിതോന്നുമേ ,പിടിക്കില്ല പുതിയ തലമുറ,
അതിരാവിലെ ചിക്കൻ വിഭവത്തിൽ തുടങ്ങി,
രാത്രി അത്താഴം വരെ, ചിക്കൻ ചേർത്ത് തീർക്കുന്നു.
ന്യൂ ജനറേഷൻ ഭക്ഷണം ,സ്വാദും അവർക്ക് തന്നെ.
ഉച്ചഭക്ഷണം വിഭവങ്ങൾ, നാലിൽ കുറയാതെ വേണം,
ഉപ്പിലിട്ടത് ,അച്ചാറുകൾ ,പപ്പടം വേറെയും ഉണ്ടാവണം.
അധികം ചോറ് ഉടയരുത് ,ലേശം കട്ടിയായിരിക്കണം.
കൂടെയുള്ള തൈരും പിന്നെ കാളനും തൊട് കറികളും.
വല്ലപ്പോഴും ഗോതമ്പ് പായസ്സം കിട്ടിയാൽ ഉത്തമം.
അടയും പിന്നെ മറ്റു പ്രഥമൻ പായസ്സം ഇഷ്ടമില്ല.
ഊണ് കഴിഞ്ഞാൽ പിന്നിടെ രസം കഴിക്കുകയുള്ളൂ.
ഊണിനൊപ്പം ജീരക വെള്ളമോ തിളച്ച വെള്ളം.
നാല് മണിക്ക് കടുപ്പത്തിൽ നല്ലൊരു പാൽച്ചായ.
കൂട്ടത്തിൽ കൊറിക്കാൻ വറുത്തത് തന്നെയുത്തമം.
രാത്രിയിൽ ധാരാളം കഴിക്കാറില്ല വിശപ്പ് മാറാൻ മാത്രം.
ഒരു നാൾ കൊച്ചുമോൻ കൈയിൽ പിടിച്ച പടവുമായി,
വന്നു പറഞ്ഞു അച്ചിച്ച പട്ടിണി കിടക്കുന്ന പാവങ്ങൾ.
അവൻ കാണിച്ച പടം ഞാൻ കണ്ടു ,അവന്റെ ഐ പാഡിൽ.
എല്ലും കോലുമായി ഒരു ശിശു മരണമായി അടുത്ത് ,
തൊട്ടടുത്ത് ഒരു കാലൻ കഴുകാൻ ചിറകും പറത്തി.
എന്റെ മനസ്സില് നീ തൊട്ടെന്റെ കുഞ്ഞു മോനേ,
ഞാൻ കാണാത്ത എല്ലും തോലുമായ കുഞ്ഞിനെ,
നെഞ്ചിലേറ്റാൻ ഒരു പിടി ചോറ് നൽകാൻ കൊതിച്ചു പോയി.
കണ്ണില്ലാത്തവനെ കണ്ണിന്റെ വിലയറിയു, വിശപ്പില്ലത്തവന്
ദാരിദ്ര്യം സ്വപ്നത്തിൽ മാത്രം തെളിയുന്ന പ്രഹേളിക.
-----------------------ജയരാജ്----------------------