OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കുഞ്ഞിനൊരു പരിരക്ഷ


എല്ലാമറിയുന്ന സൂര്യനും ചന്ദ്രനും 
എങ്ങും നിറയുന്ന വായുവുമുണ്ടല്ലോ 
എല്ലാം ജ്വലിപ്പിക്കും അഗ്നിയായ് 
തീരുവാനെന്താണ് കുഞ്ഞേയമാന്തം.

തെറ്റായ നോട്ടവും സ്പർശവും നീ കാണാ 
സ്നേഹവായ്പ്പിന്നും  പുറത്തുപോയാൽ 
പ്രതികരിച്ചീടുവാൻ സമയമായെന്നുണ്ണി
കണ്ണിമചിമ്മാതെ പ്രതികരിക്കൂ.

കണ്ണല്ലേ കരളല്ലെ പൊന്നിങ്കുടമല്ലേ 
ചൊല്ലിവിളിക്കുന്ന വാക്കുകളിൽ 
ഒട്ടുമേ സ്നേഹത്തിൻ കണികയില്ല.
നിന്നെ സംരക്ഷിക്കാൻ നിയല്ലാതാരുമേ 
നിൻറെ കൺവെട്ടത്തെത്തുകില്ല 
നിൻറെ മനസിന്റെ ഇഷ്ടത്തിലുള്ളൊരു 
സൗഹൃതകൂട്ടിനെ കൂടെനിർത്തു.  
 
അറിയാമിടങ്ങളിൽ അതിഥിയായാൽ 
അറിയാത്ത സമ്മാനം കൈപ്പറ്റിടല്ലേ 
അച്ഛനുമമ്മയും കൂടെയുണ്ടോ 
അവരുടെ സാമീപ്യംകൈവിടല്ലേ.

നീയേതു നാടേതു മേൽവിലാസം 
അറിവിലേക്കായത് അറിഞ്ഞുവക്കു  
കരയുവാനാർക്കും കഴിയുമെന്നുണ്ണി 
കണ്ണീരു കാണുവാൻ കണ്ണുണ്ടായാൽ.
 
അന്യരായുള്ളവർ ബലമായി മുകർന്നാലും 
ആർത്തട്ടഹസിച്ചുകരഞ്ഞു കൊള്ളൂ
കാലം കലികാലം കാലത്തിനൊത്തുനീ 
നവയുഗ മലയാള ഭൂമിയാക്കു.