ഒരേ ലക്ഷ്യം
ഞാനല്ലാതെ
നീ നന്നാകുന്നത്
എനിക്കിഷ്ടമല്ല
നീ നന്നായാൽ
ഞാൻ ഒന്ന് താഴ്ന്നാലോ?
നീ ചിരിക്കുന്നത്
സന്തോഷിക്കുന്നത്
കാണുമ്പോൾ
ഞാൻ അറിയാതെ
പെരുന്തച്ചനാകുന്നു
വീതുളി തിരയുന്നു.
ആരും നന്നാകാതിരിക്കാൻ
വേണ്ടുവോളും
ഉപദേശം കൊടുക്കുന്നുണ്ട്
ചില പിള്ളേർ
കൈവിട്ടു പോകുന്നു
അവരുടെ തലയിൽ
പതിനെട്ടാം നൂറ്റാണ്ടിലെ
കേശാലങ്കാരം കാണാം.
ഒന്ന് കുളിപ്പിച്ച് കിടത്താൻ
എല്ലാവരും ശ്രമിക്കുന്നുണ്ട്
കൂട്ടുകക്ഷിയും
ജാതി മത ദൈവങ്ങളും
ഏതൊക്കെയായാലും
ലക്ഷ്യം നീ നന്നാവരുത്.