ആനവണ്ടി
മനസ്സിലുള്ളത് പറിച്ചുകളയാൻ പറ്റില്ല
ആനവണ്ടി
ആളെകാണുമ്പോൾ
മാറ്റി നിർത്തും
യാത്രക്കാരെ കയറ്റാതെ
ഡബിൾ ബെൽ
ഒരൊറ്റ ഓട്ടമാണ്
ബെല്ലിനു നിയത്രിക്കാൻ
പറ്റുന്ന ഒരേ വാഹനം
സ്വതവേ അഹങ്കാരികളായ
ഡ്രൈവറും കണ്ടക്ടറും
പ്രൈവറ്റ് ബസിനു വഴി
ഒഴിഞ്ഞു കൊടുക്കും
പിന്നെയൊരു
സൈക്കിളിനു പോലും
സൈഡ് കൊടുക്കാതെ
കാലി വണ്ടി
ഓടിയോടി തളർന്നു
സ്റ്റേഷനിൽ എത്തും.
ഡ്രൈവർ സീറ്റിൽ നിന്ന്
ഇറങ്ങുന്ന ഒരു സ്റ്റൈൽ
ഒരു പൈലറ്റ് പോലും
തലകുനിക്കും
ഹമ്പട ഞാനേ.