OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

O / IOO


ശത്രുവിനെ സംഹരിക്കാനും
പൂജയുണ്ടത്രേ 
അതുചെയ്തീട്ടും തഥൈവ 
ദൈവത്തിന്റെ കണ്ണ് 
പൂവുകൊണ്ടു മൂടിയാൽ 
ദൈവംപോലുമറിയാതെ 
പലകാര്യങ്ങളും ചെയ്യാമെന്ന് 
കരുതിയ കനവും വിഡ്ഢിത്തരം.
അല്ലെങ്കിൽ ഏറ്റവും 
ചെറു തലമുറ പൂജയെങ്ങാനും 
സംഹാരമുദ്ദേശിച്ചു വേറെ ചെയ്‌തോ?
വരമ്പത്തു കൂലി കൊടുത്തതാണോ 
ഒന്നുമറിയാതെ 
കുറെ നോക്കുകൂലിക്കാർ.
അടുത്തവരവ്‌ നോക്കി 
നിലാവിന്റെ നീരാട്ട് നടത്തുന്നു 
ഇപ്പോൾ കിട്ടുന്നതേയുണ്ടാകു 
ഇനി കുളിച്ചു കോണകം 
പുരപ്പുറത്തു ഇട്ടീട്ടും
കാര്യമില്ലെന്നു മുത്തച്ഛൻ 
പറഞ്ഞെന്നു നോക്കുകൂലിക്കാർ.
തറവാട് കുളം തോണ്ടിയാലും 
വിത്തിനു ഒരെണ്ണം കരുതണമല്ലോ 
ഘാണജ്ഞാനികൾ ചോദിക്കുന്നു 
എന്നായാലും പടുമരത്തിലും 
ഇനിയൊരു പാഴ്മുളയുണ്ടാകാം
നോക്കുകൂലിയൊഴിവാക്കി 
കാത്തിരിക്കുന്നൊരു 
ശവംതീനി കഴുകന്മാർ.