OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മച്ചി മരം

ചിതലരിച്ച വേരറ്റു 
പൂക്കാത്ത 
കാതലില്ലാ മരം 
തണലിനു മാത്രം 
നിറുത്തിയതായിരുന്നു.
ഭൂമിയുടെ കൂടുന്ന 
അമ്ലതയും 
കൂടെയടുത്തു നിൽക്കുന്ന 
വൻ പാഴ്മരവും 
കുറഞ്ഞ പ്രകാശവും 
ആ മരവും 
കൂടുതൽ പ്രകാശം തേടി 
ചരിയാനിടയായി 
കൂടുതൽ വെള്ളവും 
വളക്കൂറുമുള്ള 
ധരണിയിലേക്ക് 
ഇനിയെല്ലാമരങ്ങൾക്കും 
മൂടുചീയൽ 
ഉണ്ടാകാം 
കാതലില്ലാ പേട്ടമരം 
ചിതലരിക്കട്ടെ 
മച്ചി മരങ്ങൾ 
സുവർണ്ണ കരവലയത്തിൻ
പരിചരണം 
തേടിയമർന്നു 
പൂവുകൾ വിരിയിക്കട്ടെ.