വിളിക്കു പുറത്ത്
വിഗ്രഹത്തിന്
ഇപ്പോഴും ശില്പിയുടെ
വിയർപ്പു നാറ്റം.
ശുദ്ധി വരൂത്താൻ
സഹസ്രക്കുടം
പാലാഭിഷേകം
കളഭാഭിഷേകം
ഫലം തഥൈവാ.
വിഗ്രഹം മൊത്തം
കൈരേഖകൾ
മായ്ക്കാൻ
ഭസ്മാഭിഷേകം .
ഇതെല്ലാമവസാനിച്ചു
ബ്രാഹ്മണതന്ത്രി
പ്രഖ്യാപിച്ചു
ഐശ്വര്യമുള്ള വിഗ്രഹം
വേലിക്കിപ്പുറത്തു
ശില്പി വിശപ്പ് തടുക്കാൻ
തന്റെ മുണ്ട്
ഒന്നുകൂടി
മുറുക്കിയുടുത്തു.