കാശുള്ളവൻ
സമയക്കുറവാണ്
ചില്ലറ പൈസ ഒളിപ്പിക്കാൻ
വിവിധമാർഗ്ഗം
തേടി അലയുന്ന
ധനാഢ്യൻ.
വൃദ്ധരായ
മാതാപിതാക്കളെ
ആവശ്യത്തിലേറെ
ധനം നൽകി
ഇരുവരെയും
വൃദ്ധസദനത്തിലും
മാലോകരറിയാതെ
തനിക്കുപിറന്ന
കുഞ്ഞുങ്ങളെ
കാശ് കൊടുത്ത്
അനാഥശാലയിലും
സമൂഹമറിഞ്ഞുണ്ടായ മക്കൾ
മയക്കുമരുന്നിനും
അടിമകളായി.
സമയക്കുറവാണ്
അതുകൊണ്ടാണ്.