അന്ധതയുടെയരികെ
ആശ അതിരില്ലാത്ത ആശ
ഹിമാലയത്തിന്റെയത്രയും
മഹാ സമുദ്രത്തിന്റെയത്രയും
ആകാശ മണ്ഡലത്തിനത്രയും
നമ്മൾ ലാളിച്ചു വളർത്തിയ ആശ
വിസ്തൃതമായ അന്തരീക്ഷത്തിന്റെ
മേച്ചിൽപുറവും കടന്നു നിൽക്കുന്നു.
നല്ല ശീലമുണ്ടെങ്കിൽ
ധർമ്മവും കൂട്ടുവരും.
ധർമ്മത്തിന്നരികെ മാത്രം
സത്യം നിൽക്കാറുള്ളു
സത്യത്തിനടുത്തു ശ്രീയുണ്ടാകും
കൂടെ ബലവും നിൽക്കുന്നു.
ബലം കൊണ്ട് എന്തും നേടാമെന്ന
വ്യാമോഹവും അഹങ്കാരവുമാണ്.
അപഖ്യാതിയുണ്ടാക്കുന്നതും.
താനറിയാതെ പടുകുഴിയിൽ
പതിക്കുന്നതിനിടവരുന്നതും.