ജയം
ചുവപ്പെനിക്കിഷ്ടം…!
ചുവന്ന പനിനീർ പൂക്കളെ,
ചുവന്ന പ്രഭാതങ്ങളെ,
ചെന്നിറമുള്ള സൂര്യനെ.
ചുവപ്പു ചോരയുള്ള ,
അദ്ധ്വാനിക്കുന്ന മനുഷ്യരെ ,
തല കുനിയാത്ത ,
തിളയ്ക്കുന്ന മനസ്സുള്ള,
തളരാതെ ചലിക്കുന്ന ,
സ്നേഹത്തിൻ അലിവുള്ള ,
മനുഷ്യത്വം കുറവായാൽ,
അടക്കണം വെള്ള പുതച്ച് .
ലജ്ജയാൽ കുനിയുന്ന ,
തലയുമായി , കണ്ണുമായി,
എച്ചിലും രുചിച്ചു ,
കേട്ടതും വിഴുങ്ങി ,
കഴിയാൻ കിട്ടില്ല …!
ചുവന്ന ചോരയുള്ള ,
ചിരിക്കാൻ മനസ്സുള്ള ,
ഞാൻ ..!!
ചുവപ്പിഷ്ടപ്പെടുന്നു ,
എന്നെ വെള്ള ചുറ്റെണ്ട ,
ഞാൻ ചുവന്ന രക്തം.
വഹിച്ചു ചുറ്റുന്നു ,നിങ്ങളും.
--------ജയരാജ്------------