Delhi
--------- ഡെൽഹി-------
ചാണക്യ സൂത്രവൂം, കൌടില്ല്യ ശാസ്ത്രവും,
വിറ്റു വരവുള്ള വിദ്യകളും.
പകിടകൾ ചാഞ്ഞു മറിയുന്ന ചതുരംഗ,
വേദികൾ മാറ്റുരക്കുമ്പോൾ.
പന്ത്രണ്ട് പകിടകൾ വീഴാതെ കേഴുന്ന,
ദാഹാർത്തരായുള്ള മനിഷികളും.
തൂണുകൾ താങ്ങിനിറുത്തുമ്പോളൊക്കെയും,
ബിംബങ്ങൽ താഴെ പതിച്ചിടുന്നു.!
ഒറ്റ മതിലിന്റെ അപ്പുറത്തായൊരു,
സജ്ജനങ്ങൾക്കൊട്ടുമുറക്കമില്ല.
രാജ്യതന്ത്രങ്ങളും മോഹഭംഗങ്ങളും,
കോർത്തൊരു സന്താപകുതന്ത്രങ്ങളും.
ഇങ്ങെപുറത്തുള്ള പട്ടിണി കോട്ടയിൽ,
ഇരുപത്തെട്ട് ഏകാദശി നോറ്റിടുന്നു,
മാസത്തിൽ ,പട്ടിണി പരിവെട്ടങ്ങൾ.!!!
കോട്ടകൾ കെട്ടിപടുത്തൊരു സാമ്രാജ്യ-
മന്നവർ തീരെ ഗ്രഹിച്ചതില്ല.
സന്ധ്യ വഴിമാറി ദൂരത്തണയുമ്പോൾ,
ആർത്തനാദങ്ങൾ ഉയർന്നീടുന്നു,
തൊട്ടു തലോടിയൊന്നാശ്വസിപ്പിച്ചീടാൻ,
പെറ്റമ്മ പോലും ഭയന്നിടുന്നു.!!
പുണ്ണ്യ പിതാമഹർ, പൂജ്യരാം മാനവർ,
അന്ത്യവിശ്രമം കൊള്ളുമീഭുമിയിൽ,
ഡൽഹിക്ക് തുല്യം ഡെൽഹി മാത്രം!?!
ചെങ്കോട്ട ലാൽ സലാം നൽകീടുന്നു.