OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഒരു മാത്രയവിടെ

ഒരു മാത്ര മാത്രം കണ്ടല്ലേയുള്ളു 
ഒരു യുഗ പ്രണയമായിയുയർന്നുവല്ലോ 
ഓർമ്മിക്കാനൊരുപാട് സുന്ദര സ്വപ്‌നങ്ങൾ 
നെയ്തൊരു കൗതുക കൗമാര ദളപത്രമേ.

ആക്കാണും മഞ്ഞിന്റെ അരികിലാണെങ്കിലും 
കുളിരൊന്നണിയുവാൻ കൂട്ടുവേണം 
നിന്റെയാനിശ്വാസ ചൂടണിഞ്ഞാലേ
കുളിരിന്റെയാശ്ലേഷമറിയിന്നുള്ളു 

പുഞ്ചിരിയോടൊന്നു അണിവിരൽ തുമ്പിലെ 
ചെറുചൂടിൻ രേഖകൾ പതിഞ്ഞിടുമ്പോൾ 
അധരത്തിലോരോ തിരയിളക്കം 
അറിയാതെ നീയൊന്നകന്നു നിന്നു.

കണ്ണുകൾ കൂമ്പിയടഞ്ഞതു കണ്ടപ്പോൾ 
കാലിലെ പെരുവിരൽ താളമാടി 
വികൃതിയാം കാർകൂന്തൽ ചുംബനം നേടുന്നു 
ഓഷ്ഠാധരങ്ങളെ തഴുകിയപ്പോൾ.