ഇന്ധനം ഒരു വ്യാധി
അവളുടെ ധാരാളിത്തം
എന്നെക്കൂടുതൽ
ഉത്തേജിതനാക്കി
ഇടതടവില്ലാതെ
മലകളും താഴ്‌വാരങ്ങളും
തൊണ്ട വറ്റും വരെ
ഓടിക്കൊണ്ടിരുന്നു
വെള്ളം കാണും വരെ
വെള്ളത്തിലുള്ളപ്പോൾ
നീ കരയിൽ.
കാലം മാറി മാറി വന്നു
നിന്റെ ധാരാളിത്തം
എന്റെ കഴിവിന്റെ
ചങ്ങല കൊളുത്തിൽ
ഞെക്കി ഞെരുക്കി.
നിന്റെ കൈകൾ കരുവാക്കി
സകല മിണ്ടാപ്രാണി വരെ
സാമ്രാജ്യം തീർത്തു.
അശ്വമേധ യാഗത്തിന്
കോപ്പുകൂട്ടുന്നു.
നിന്റെ മായാക്കുരുക്കിൽ
ധാരാളിത്തം കാണിച്ച ഞാനിന്നു
പ്രതികരണ ശേഷിയില്ലാതെ
ചത്തതിലൊക്കുമേ
ചീവിച്ചിരിക്കിലുമെന്ന
സത്യവാക്കിനരികിലും.