നാളെയറിയാതെ
ഭൂമി ദേവിയുടെയൊരൊറ്റ
നിസ്സഹായതയിൽ
അധർമ്മം തുടച്ചു നീക്കാൻ
കുരുക്ഷേത്ര രണാങ്കണം
മെനഞ്ഞൊരു നാരായണ.
ഇന്നധർമ്മം തുടച്ചു നീക്കിയാൽ
ജീവജാലം തന്നെയദൃശ്യമാകും
എന്നതിനാലാണോ
ഭൂമിദേവിയും നാരായണനും
ഒരുപോലെ മൗനത്തിലായത്.
ഇപ്പോളധർമ്മത്തിനെയും
വന്നുചേരുവാനുറപ്പുള്ള
കനക കിരീട സിംഹാസ്സനങ്ങളിൽ
പങ്കുചേർത്തു വിലസിക്കുന്നു.
ഭൂമിദേവി മോഹാലസ്യത്തിലാണ്.
ദ്രോണപുത്രൻ അശ്വത്ഥാമാവ്
ലോകത്തിലെയേഴു ചിരജ്ജീവികളിൽ
ഒരാൾ മാത്രമാണ് നെറ്റിയിലൊരു
മുറിവുമായി മറ്റാർക്കും
തടുക്കാൻ കഴിയാത്ത ബ്രഹ്‌മാസ്‌ത്രവുമായി
ലോകം ചുറ്റുന്നത്.
സുദർശനചക്രത്തിന്റെ
രക്ഷാകവചത്തിന്റെ ഉറപ്പിൽ
നാം ഉണ്ടുറങ്ങി അങ്ങ് കഴിയുന്നു.