OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കിണറിനൊരു അടപ്പ്

നിങ്ങൾക്കൊരു കൊമ്പു വേണമായിരുന്നു 
തലയിൽ വളരേണ്ടിയിരുന്ന കൊമ്പ്
മൂട്ടിലായിപ്പോയത് വിധി  
എന്നീട്ടും ചിലർ അന്ന് വിശേഷ ജീവിയാക്കി 
അവാർഡ് കൊടുത്ത് പുറലോകത്തെത്തിച്ചു 
ഒരു എഗ്രിമെന്റിൽ മാത്രം 
ഇപ്പോൾ മൂട്ടിലെ കൊമ്പ് 
കണ്ടവരെടുത്ത ടിക്കറ്റ് പൈസയുടെ ശതമാനം 
ഒരു മുടക്കില്ലാതെ ബാങ്കിലെത്തണം
ഇപ്പോൾ അത് അക്കൗണ്ടിൽ നിറയുന്നു 
പൈസ കൈകൊണ്ടു തൊടാതെയൊരു 
ഇന്ദ്രജാലം സംശുദ്ധമായൊരു രാഷ്ട്രീയം 
കിരിയാത്ത് കഷായം കുടിച്ചാലും 
ഐസ്ക്രീം നുണയുന്ന മൂടിവച്ച മുഖഭാവം