കബാബ് സിന്താബാദ്
കൂടിവന്നാൽ എത്രനാൾ
അതുവരെയുള്ളുവല്ലോ
ഈ കത്തിക്കൽ
അതുവരെ
പച്ചക്കോ പഴുപ്പിച്ചോ
ഡ്രസിങ് ചെയ്തോ
വെട്ടിക്കൂട്ടായോ
കൊറു മൂർന്നെടുത്തോ
ഒക്കെ അനുഭവിച്ചോ
ഇതു കഴിഞ്ഞു
പൊടിതട്ടിയെഴുന്നേറ്റാൽ
പിന്നെ
ഒറ്റയ്ക്ക് വന്നാൽ ഒരു തുള്ളി വെള്ളം
കിട്ടില്ല
കാടിവെള്ളമോ മീൻകഴുകിയ വെള്ളമോ
മുഖത്തൊഴിക്കും
കൂടെയുള്ളവനെയതും
തരംതിരിക്കില്ല
ഇരുന്നുണ്ണാൻ പായ കൊടുത്തവൻ
പുരയ്ക്കു പുറത്തും
ഉണ്ടവൻ മയക്കത്തിലും.
ജരാനര ബാധിച്ച മനുഷ്യ ജന്തുക്കൾ.