അന്നവർ ഇന്നിവർ
അദ്ധ്വാനിക്കും അണികൾക്കന്ന്
അരവയർ അത്താഴം
മുണ്ടു മുറുക്കിയുടുത്തവർ പാടി
മുതലാളിത്തം തുലയട്ടെ
ആക്രോശിച്ചവർ ഇന്ന് തണുത്തു
കണ്ടവർ തമ്മിൽ തല്ലുന്നു
അന്നവർ തുലയാൻ ഏറ്റുപറഞ്ഞൊരു
മുതലാളികളും മുന്നണിയിൽ
ഏറ്റുവിളിക്കാൻ ആളെക്കിട്ടാൻ
വേണ്ടത് ചെയ്യും വിശ്വാസികളും
അന്നൊരു കാലം തല്ലിനിരത്തി
ഇന്നവൻ സന്തത സഹചാരി
എന്നെയൊഴിച്ചൊരാൾ നന്നാവാൻ
പാടില്ലാത്തൊരു രാഷ്ട്രീയം
പാവം അണികൾക്കറിയില്ല
പാപ്പരയാക്കിയ സങ്കലനം
പുകഞ്ഞൊരു കൊള്ളികൾ
പുകിലുകൾ കാട്ടിയ സ്വപ്‌നങ്ങൾ
പിന്നീട്ടീടും വഴികളിലെല്ലാം
രക്തക്കറയുടെ സാന്നിധ്യം
സംഹിതയാകെ മാറിമറിഞ്ഞു
തിരിഞ്ഞു നോക്കാൻ കഴിവില്ലാതായി
ജരാനരവന്നവർ ശാപം നൽകി
നിന്നയിടത്തു നശിക്കട്ടെ.