OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ബലിതർപ്പണം

സ്നേഹനിധിയമെന്റെ താതനു, 
അശ്രു പൊതിഞ്ഞൊരു, 
ബലിതർപ്പണം .
തിരികത്തും പ്രഭയിൽ, 
തൂശനിലയിൽ,
ഈറനായി , 
ഉപവിഷ്ടനായൊരു, 
പഞ്ചയജ്ഞം.
ദർബ മോതിര മണിഞ്ഞു,
ഇലയിൽ നീർ തളിച്ചു,
ആലില നിരത്തി ,
അരിയും പൂവും അർപ്പിച്ചു,
ഒരുരുള ചോറ്, ഇടം ചുറ്റി .
ഇലയിൽ വച്ച് ,
ദീപം ഉഴിഞ്ഞു, 
ദൂപം ഉഴിഞ്ഞു, 
ഗന്ധം  ഉഴിഞ്ഞു,
അർപ്പിച്ചു നല്ക്കി. 
മുഖ പ്രക്ഷാളനം മുതൽ 
പാദ പ്രക്ഷാളനം ചെയ്തു 
ശർക്കര താംബൂലം നല്കി 
പൂക്കളർപ്പിച്ചു ,
ദർബ മോതിരം അഴിച്ചു, 
ജലം തെളിച്ചു കൈ നനച്ചു ,
കൈതട്ടി കാക്കയെ വിളിച്ചു.
എന്റെ പ്രിയനാം പിതാവിന്നൊരു, 
ബലിതർപ്പണം.

-----------ജയരാജ്‌---------------