താക്കോൽ സ്ഥാനം
ആ ഭവ്യത കണ്ടപ്പോൾ
അടക്കിയുള്ള ചിരി കണ്ടപ്പോൾ
ആദരവ് കാണിച്ചപ്പോൾ
കീലുരുക്കി നവദ്വാരം
അടക്കുമെന്നറിഞ്ഞില്ല.
ഇപ്പോഴുള്ള ശക്തിയെന്തെന്നു
നാക്കിൽ നാരായം കൊണ്ട്
കുറിച്ചപ്പോൾ
ചോരയുടെ ഗന്ധം
രുചിച്ചോരോ ശീലുകളിൽ
പട്ടിണി സമീക്ഷകൾ
ഇളിച്ചു കാണിക്കുന്നു.
വായ മൂടിക്കെട്ടി കമഴ്ത്തിയ
ഒരു ശിഖണ്ഡിയെ
അഘോരം നക്കി തുടക്കുന്നു
മിഴിനീരിനാൽ തുലാഭാരം
തൂക്കിയൊടുക്കിയ
ത്രിശങ്കുവാസികൾ.