വചന വിശ്വാസം
ഒരു പൂവിലോ ഒരു ആശംസ കാർഡിലോ
ഒരു അരക്കിലോ കേക്കിലോ
ഒതുക്കി കളയാനാണ്
മോഹമെന്നു കരുതുന്നു
എത്ര കഷ്ടപ്പെട്ടാണ്
ആഞ്ഞിലിക്കൊമ്പിൽ
ഏറ്റവും ഉയരത്തിൽ
ക്രിസ്തുമസ് നക്ഷത്രം
തൂക്കിയിട്ടത്
പുളിയുറുമ്പിന്റെ കടിയേറ്റു
പിടഞ്ഞപ്പോഴും
നിന്റെ പ്രചോദനം കൊണ്ട് മാത്രം
ഇത്രയുയരത്തിൽ
നക്ഷത്രം തൂക്കിയിട്ടത്
എനിക്കതിനു കൂലിവേണ്ട.