OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഞെട്ടറ്റാൽ താഴെ

എത്ര ശിഖരങ്ങൾ 
എത്രയെത്രയിലകൾ 
പൂവുകൾ പിന്നെ കായ്കളും
ശിഖരങ്ങളിൽ 
എത്രയെത്ര പക്ഷികൾ 
കൂടെ കുറെ 
കടന്നൽ കൂട്ടവും 
ഇത്തിക്കണ്ണികളും
ഇതിനെയൊക്കെ 
പോറ്റുവാൻ 
തായ് വേരും നാരും.

ഒന്ന് നീയറിയണം 
നീയെന്റെ 
ശരീരം വെട്ടി 
ഒട്ടിച്ചു ചേർക്കപ്പെട്ടവൻ 
എപ്പോഴും നീ 
ഇത്തിക്കണ്ണികളുടെ
പച്ചപ്പ്‌ കാണിച്ചു 
വിരട്ടല്ലേ 
നിന്റെ ശക്തിയും ഓജസ്സും 
തായ് തടിയെന്നോർക്കണം
വല്യേട്ടൻ കളി വേണ്ട എന്നർത്ഥം.