അറിയാത്ത ശക്തി
പുഴ കൊണ്ട് കൊടുക്കുന്ന
വന്മരങ്ങൾ
വലിയ കല്ലുകൾ കരടുകൾ
ജീവന്റെയംശം മാത്രം
ബാക്കിയുള്ള
കുലം കുത്തികൾ
സാഗരം ആർത്തിരമ്പി
കൊണ്ടുവന്നവയുടെ
പതപ്പരുവമാക്കി
സാഗരം
പരിഭവത്തോടെ പറഞ്ഞു
നീ ഇത്രയും
കൊണ്ടുവരുന്നു
ഒരു ചൂരൽ ചെടിയെ
ഇത്രയും കാലമായി
കൊണ്ടുവന്നില്ല
പുഴ നിരാശയോടെ പറഞ്ഞു
ഒടിയാതെ ശക്തനായി
വളയാനും ഉയരാനും
കഴിയുന്നവൻ
ചൂരൽ മാത്രമാണ്
അവൻ സമാഹരിച്ച ശക്തിയിൽ
അഹങ്കാരത്തിന്റെ ലാഞ്ചനപോലുമില്ല.
സാഗരം പിൻവാങ്ങി.
മറവിയിൽ തിരിച്ചു വരാൻ.