ബകനും ഭീമനും
അന്ന് ബകൻ
കൊന്നു തിന്നുന്ന
ഓരോ ഗ്രാമവാസികളും
പേടിച്ചാണ്
ദിനങ്ങൾ കഴിച്ചത്
ഏതു ദിവസവും
ബകാസുരൻ വന്നു
കൊണ്ടുപോയിരുന്നത്
തടയിട്ടു
ഇരയെ അങ്ങെത്തിക്കാമെന്നു
ഉടമ്പടിയുണ്ടാക്കി
ഇനി എന്റെ ദിവസം
വരുമ്പോഴല്ലേ
എനിക്ക് പേടിക്കേണ്ടത്
ഞാനിപ്പോൾ
ഭീമനെ
തീറ്റിപ്പോറ്റുന്ന
തിരക്കിലാണ്
എനിക്ക് വേണ്ടി
സുരക്ഷയുടെ
താക്കോൽ സ്ഥാനം
അവനെയേൽപ്പിച്ചു
ഞാൻ പുട്ടടിക്കുന്നു.
ഞാൻ ചെയ്യുന്ന
നന്മകൾക്കൊന്നും
കണ്ണും കാതുമില്ല
തിന്മകൾ
മനസ്സിന്റെ വേഗത്തിൽ
നിന്നലെത്തും
ബകാസുര
അതുവരെ
മറ്റുള്ളവരെ
സുഭിക്ഷം അന്നമാക്കു
ഞാനൊന്ന് മയങ്ങട്ടെ.