OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഗർവം കിരീടം

എല്ലാ കൂർത്ത മുള്ളുകളും 
മുനയൊടിച്ചു 
കൂർത്ത പാറകളും
ചെത്തിമിനുക്കി 
ചുവന്ന പരവതാനി 
പരത്തി വിരിച്ചു.
പരവതാനി 
ചവിട്ടി മെതിച്ചു 
ഗർവം 
പലകുറി നടന്നു.
പരവതാനിയുടെ 
അടിഭാഗത്ത് 
കുറെ വിയർപ്പുകണങ്ങൾ 
പാതയൊരുക്കിയവനെ 
നോക്കി 
കൊഞ്ഞനം കുത്തി 
ചതിക്കപ്പെട്ടവൻ
പിന്നിലേക്ക് നടക്കുന്നു 
അവിടെ മാത്രമേ 
നന്ദിയും സ്നേഹവും 
അംഗീകാരവും ഉള്ളു.
ശില്പി എപ്പോഴും    
നടതള്ളിയവൻ.            
ഇനി വാർദ്ധക്യത്തെ
വിൽക്കുവാൻ 
പണയം വച്ചവൻ.