ജീൻ വ്യതിയാനം
പകരം ഒരു വാഴ വെച്ചിരുന്നെങ്കിൽ
ഒരു പഴയ ചിന്ത.
മുട്ടയുടെ ഉണ്ണി മാത്രം
അടിച്ചു മാറ്റുന്ന
കോലം കേട്ട ജീനുകളിൽ
A K 47 കൊണ്ട്
തകർക്കാൻ പറ്റുന്ന
ക്രോമസോം പെയർ അല്ലല്ലോ
അതുകൊണ്ടു വാഴയും തെങ്ങും
വഴിമാറിയത്.
വൈദ്യർ പണ്ടേ ശർക്കര തിന്നുന്നു
കുട്ട്യോടെങ്ങിനെ പറയും
ശർക്കര നന്നെല്ലയെന്ന്.
ഉരുളി കമഴ്ത്തിയതും
പച്ച മുരിങ്ങയില ജ്യൂസ്
ഒരു വെട്ടുഗ്ലാസ്സ്
അതിരാവിലെ
അകത്താക്കിയ ശേഷം
സുകുമാരകൃതം നെയ്യ്
സേവിച്ചതും
ഇതൊക്കെ
ഓർക്കുമ്പോൾ
ഈ ജീനിനെ എന്ത് ചെയ്യും.
തൊണ്ടയിൽ പഴുത്താൽ
ഇറക്കുകതന്നെ.