OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ലഹരിക്ക്‌ ശേഷം

ശാന്തം, സുഖം ,സുന്ദരം..!!! 
എല്ലാം മായയിൽ നിറയുന്നു, 
തലച്ചോറിൽ മിന്നിമറയുന്ന,
നക്ഷത്ര കൂട്ടങ്ങളെ......!
നാവു നീട്ടി ലവണം തേടുന്ന, 
ഉരക പിശാചുക്കളെ. 
നിങ്ങൾക്ക് ശിരോകവചം,
അണിയിച്ചു വൃഥാവിലാക്കിടാം..!! 
വിറകൊള്ളുന്ന വിശ്വാസ്സ,
തമസ്കരണത്തിനു.

ജീവജാല ജന്തു സമുച്ചയം, 
കൂലംകഷമായി ചിന്തിച്ചാലും, 
പുതുജീവൻ നൽകാനോക്കില്ല,
അസ്ഥിപഞ്ജരത്തിനു..!
കുമ്പസരിക്കണം.. 
കൊച്ചു കുഞ്ഞുങ്ങൾക്ക്‌ മുൻപിൽ, 
കരഞ്ഞു കാലുപിടിക്കണം,     
ഉറക്കെ കണ്ണിരാൽ പറയണം. 
മക്കളെ...!!! 
മയക്കു മരുന്നിന്റെ, 
ചതിക്കുഴിയിൽ പെടല്ലേ..! 

ഒന്നും നേടില്ല നിങ്ങൾ, 
വിലയാർന്ന നിങ്ങളെ, 
നാടിനു നഷ്ടം...!
താവഴി പെരുമക്ക് ചേതം,
അവസാനം, 
രണ്ടു തുടയെല്ല് മാത്രം ശിഷ്ടം..!!!

-------ജയരാജ്‌ ------------