മന്ദഹാസം ഒരു ശക്തി
ഒന്നിച്ചു വന്നവരല്ലല്ലോ നമ്മൾ
ഒന്നായി നടന്നവരല്ലല്ലോ നമ്മൾ
കണ്ടപ്പോളറിയാതെയൊന്നു ചിരിച്ചു
കാണുമ്പോളെപ്പോഴും പിന്നെ ചിരിച്ചു
കൂടെനടക്കുവാൻ കൂടോന്നണയുവാൻ
കൂട്ടുകാരെന്നു വിളിച്ചപ്പോളപ്പോഴും
ഓർമ്മിച്ചതില്ലല്ലോ കൂട്ടുകാരാ
ഓരോരോ പുഞ്ചിരി സമ്മാനങ്ങൾ
ഇന്നെന്തേ നീയൊന്നു തന്നതില്ല
ഇത്രയും നാളുള്ള മന്ദഹാസം
ഇന്നെന്തേ നീയെന്നെ കണ്ടതില്ലേ
ഇന്നെന്റെ പുഞ്ചിരി കണ്ടതില്ലേ
ഇപ്പോഴറിയുന്നെൻ കൂട്ടുകാരാ
നിൻ ചിരിയെവിടെയോ മാഞ്ഞുപോയി
ഈ ലോകമിനിനിനക്കന്യമായി
അന്ത്യകൂദാശകളേറ്റുവാങ്ങി.
നീയെന്ന സത്യത്തെ പുഞ്ചിരിയാൽ
മുന്നോട്ടു പിന്നെയും കൊണ്ട് പോകാം
സാന്ത്വന സീമയിൽ കാത്തു നിൽപ്പു
ഇനിയൊരു ജന്മത്തിലൊത്തു ചേരാൻ.