സോ സില്ലി
മഴയെന്നു കുഞ്ഞു മോനോട് മിണ്ടിയതും
ടാബുമായെത്തി സാറ്റലൈറ്റ് മേഘങ്ങൾ
നാട്ടിലെത്തുന്ന വഴികൾ കാണിക്കുവാൻ
കളികളെ കുറിച്ചുപറഞ്ഞാലുടൻ
അതെ ടാബ് തുറന്നു നാനാതരം ഗെയിംസ്
നിർബ്ബന്ധിച്ചു കാണേണ്ടിവരുമെനിക്ക്
സ്കൂൾ വിട്ടുവന്നാൽ സന്ധ്യയാകും വരെ
പാടത്തും പറമ്പിലും മൈതാനത്തും
പ്രിയ കൂട്ടുകാരോടൊത്ത് കളിച്ചത്
ഒന്ന് മിണ്ടിയാൽ തീർന്നു
ലോകത്തിന്റെ നാനാ കോണിലുള്ള
കുഞ്ഞുമോന്റെ കൂട്ടുകാരെ കാണിച്ചു
ഈ അച്ചീച്ചൻ സോ സില്ലിയെന്നു പറയും
ഞങ്ങൾ ഞങ്ങളുടെ യഥാർത്ഥ കൂട്ടുകാരെ
കൂട്ടി തിമർത്തു കളിച്ചിരുന്ന കാര്യം
ഒന്ന് പറഞ്ഞാലുടൻ വീഡിയോ ഫ്രണ്ട്
ചിരിച്ചു കളിച്ചു വരുന്നത് കാണേണ്ടിവരും.
എന്റെ കാര്യം ആകെ ചിൽഡ് ആണ് ബ്രോ.