മുണ്ട് വിശേഷം
ഡബിൾ മുണ്ടിന്റെ കാലവും
ഏകദേശം ഗോവിന്ദയാകുന്നു
മെത്തപ്പായ കാലത്യാഗം
ചെയ്തൊടുങ്ങിയപോലെ.
കള്ളിമുണ്ട് പഴഞ്ചനായി
ഒറ്റ മല്ലിന്റെ വെള്ള മുണ്ട്
കാവിയായി പച്ചയായി
ചെഞ്ചോര ചുവപ്പുമായി.
അറബികൾ ആക്ഷേപിച്ചു
അവരുടെ അടിവസ്ത്രമാണ്
മലയാളിയുടെ ഏതു മുണ്ടും
അപ്പോഴാണത്രെ ഈ ഒതുക്കൾ.
യൂറോപ്പ് -അറബ് -ഇന്ത്യൻ ന്യൂ ജെൻ
മലയാളിയുടെ അടിവസ്ത്രം
മേൽ വസ്ത്രമാക്കി ബെർമുഡയിറക്കി
ഇന്നവനെ ആടയാഭരണം ചുറ്റിച്ചു
ഇനിയിവനാണ് പക്ഷഭേദമില്ലാതെ
വർഗ്ഗ ജാതി മത വർണ്ണമില്ലാതെ
ഭൂഖണ്ഡങ്ങൾ താണ്ടുന്നത്
മുണ്ടിപ്പോഴും ലുങ്കിയായി കഴിയുന്നു.