വെറുമൊരു പ്രണയം
ഒരുപാടൊരുപാടോർമ്മകളുണ്ടെന്റെ
ഓർമ്മത്തിളക്കത്തിൻ ഓളങ്ങളിൽ
ചില്ലിൻ കിലുക്കത്തിൽ പാടി പതിഞ്ഞൊരു
പാട്ടിന്റെയീരടി പാടുന്ന പ്രണയവും.
എങ്ങോട്ടെന്നറിയാതെ ലക്ഷ്യമറിയാത്ത
ഒരുപാട് യാത്രകൾ ചെയ്യിച്ച പ്രണയമേ
അന്ധകാരത്തിലും അകലുന്ന വെട്ടത്തിൽ
തൊട്ടു തൊടാതെയീയകലത്തിൻ നാമ്പുകൾ.
മഞ്ഞിൻ കണികകൾ ചേർത്തണക്കുന്നൊരു
ചെമ്പനീർപ്പൂവിന്റെ ആത്മഗതങ്ങളിൽ
ആലിംഗങ്ങളാൽ ചേരും പടികളിൽ
ചേരാത്തോരന്ധമാം പ്രണയങ്ങളും.
നീർച്ചുഴി മെല്ലെയറിയാതെ വാർത്തൊരു
പ്രേമക്കുമിളയിൽ തൊട്ടുതലോടുന്നു
പരശതമാർന്നൊരു പനിമതി നിശ്വാസം
അംഗുലീയങ്ങളിൽ നിഴലിട്ടു കാണുന്നു.