തഥൈവ
ദിഗംബരനാകാൻ
ഇനിയാകില്ല.
കുറേയറിവുകൾ
എന്റെ ചുറ്റിലും
വന്നു പൊതിയുന്നുണ്ട്
അതിറക്കി വച്ച്
കണ്ണിൽ
അന്ധകാരം
വാരി മറച്ചു
മനസിന്റെ
ഞൊറികളിൽ
വിഷങ്ങളുടെ നിറങ്ങൾ
നിറച്ചു
എനിക്കാരും ആകേണ്ട
നപുംസകങ്ങൾ
നയിച്ചാലും
ഓലപ്പീപ്പിയുത്തുകാരെ
നൂലുകെട്ടിയിറക്കിയ
ഞാഞ്ഞൂൽ
ലിംഗ പൂജയിൽ
ആനന്ദത്തിലാണ്.