ഇത്തിരി ജീവിതം
കണ്ടൈനർ കണക്കിന്
നിറയെ
കറൻസികൾ,
കൊക്കിരിക്കും
പാടം നിറയെ,
പതിരറ്റ
പാൽ ചെമ്പാവൻ
വിളയുന്നു
പത്തായിരപ്പറ
കൊയ്തുകയറുന്ന
കളപ്പുര.
പകുതി തളർന്ന
ശരീരവും മനസ്സും
ഷുഗറും പ്രഷറും
ഒരുരുള ചോറ്
ഇറക്കാൻ
കഴിയാതെ
ഒരു ധനാഢ്യൻ
ആരോഗ്യമല്ലേ
സർവ്വധനാൽ പ്രധാനം.