ചത്തതിനൊക്കുമേ
ശല്കങ്ങൾ പൊഴിയുമെന്ന്
അറിയില്ലായിരുന്നു
ജീവിത അന്ത്യം വരെയെന്ന
മിഥ്യാധാരണയായിരുന്നു
ഇപ്പോഴിതാ അദയം
പടം പൊഴിച്ചിരിക്കുന്നു .
ഇഷ്ടാനിഷ്ടങ്ങൾക്കു
പ്രസക്തിയില്ല
ആരുടെയോ നിർദ്ദേശമെന്നു
കരുതിയിരുന്ന
നിരീശ്വരവാദി
കണ്ണുകെട്ടിയ
അംഗനയാണെന്ന
മിഥ്യധാരണയിലായിരുന്നു.
അല്ലെന്നറിഞ്ഞു
അതാണ് ദൈവത്തിനെ
മുഖസ്തുതിയിൽ
പ്രലോഭനത്തിനും
പാരിതോഷികത്തിനും
കുടുക്കിയത്
എന്നീട്ടോ
പടം അപ്പോഴും പൊഴിഞ്ഞു
കല്ലിൽ കൊത്തിയ വിധിയിൽ
കാമരൂപിണിയുടെ
കൈരേഖകൾ.
അപ്പോഴും തിളങ്ങിയിരുന്നു.