പിന്നെയൊരുത്തൻ
കൂർത്ത ചരൽ കല്ലുകൾ
ഒരു പേടി സ്വപ്‌നമായി
നഗ്നപാദനായി
നടക്കാനാകില്ലെന്നു
തീർച്ചയായപ്പോൾ
വിലകൊടുത്തൊരു
വിലകൂടിയ ഷൂ വാങ്ങി
പുറത്തെ കൂർത്ത കല്ലുകൾ
ചവിട്ടിമെതിച്ചു
അഹങ്കരിച്ചു
കല്ലുകളെ നോക്കി
അവരും നിരാശരായിരുന്നു
അതിലൊരു കൂർത്തവൻ
ചാടി എന്റെ ഷൂവിനുള്ളിൽ
കയറിപ്പറ്റി
അവിടെക്കഴിഞ്ഞെന്റെയഹങ്കാരം