എങ്ങിനെ പറയും
പുറമെ നിൽക്കുന്നവന്
തോന്നും ! എന്തോ ?..:::
ഒന്ന് പറയാത്തതെന്താ
ഒന്ന് പറഞ്ഞാലെന്താ
പറഞ്ഞാൽ ബാധ ഒഴിയും
നാരുള്ള വേരുള്ള
സമീഹൃതാഹാരം
കഴിച്ചീട്ടും
മലബന്ധം
ദേഹത്തു പിടിക്കുന്നില്ല
അടിയിൽ ചിരട്ടക്കനൽ
അതിന്മേൽ കുന്തം
അതിലാണിരിക്കുന്നത്
മറുത്തു ചിന്തിച്ചാൽ
കുന്തമുരുകും
പിന്നെ മൂലക്കുരുവാകും
ഹേതുവെന്ന് സാരം
അതിനാൽ ഒന്നും പറയുകയില്ല
പറയിപ്പിക്കാനും നോക്കേണ്ട.