മന്ദബുദ്ധിയുടെ വിശറി
ചാപിള്ളയുടെ മുഖം മറക്കാൻ
സ്വയം കണ്ണുപൊത്തിയ വയറ്റാട്ടി
പിശാചുക്കൾ തറ വലംവച്ച്
ഒരു സ്വപ്നത്തിന്റെ ആണിക്കല്ല്
കുറുക്കിയും കൂട്ടിയും
അഷ്ടബന്ധത്തിലുറപ്പിച്ച
ഓർമ്മസൂനങ്ങൾ
കശക്കിയെറിയുമ്പോൾ,
കരുണ കാൽപ്പന്തുപോലെ
തട്ടി തെറിപ്പിച്ചു
കൊഞ്ഞനം കുത്തുന്നു
എന്തിനാണ് നാട്യ നടനം
ആരെ സന്തോഷിപ്പിക്കാനാണോ
സ്വയം പണയ വസ്തുവാകുന്നത്
അതോ അടിമയോ?