OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പ്രതിബിംബമില്ലാത്തവർ


മുന്നേ അട്ടഹസിച്ചവർ 
അഹങ്കാര വിഷം 
ചീറ്റിയവർ 
ആർക്കും വേണ്ടാതെ 
വെറുപ്പിന്റെ 
കൈപ്പു നുണഞ്ഞാണ്
ഒരു വെള്ളപോലും 
പുതപ്പിക്കാനാളില്ലാതെ 
അനാഥ പ്രേതമായത്‌
ആരുമില്ല കുഞ്ഞേ 
നിന്റേതെന്നു പറയാൻ 
നിനക്ക് നീയും 
പുരയ്‌ക്കു തൂണും 
മനസിലൊരു തിരി 
കൊളുത്തുക 
നന്മയുടെ വെളിച്ചത്തിനു 
ശോഭ പരത്താൻ.