ഭരണം
ഇന്നുഞാനളന്നു
കൊടുക്കുന്ന
ഓരോ നെന്മണിക്കും
മോക്ഷം കിട്ടുമെന്ന
വിശ്വാസത്തിലാണ്
ഇടങ്ങഴിയിൽ
അടങ്ങിയൊതുങ്ങി
ഒട്ടിച്ചേർന്നിരിക്കുന്നത്
ഈ വിശ്വാസം
എന്ന് തകരുന്നുവോ
അന്ന് മുതൽ
ഇടങ്ങഴിയിൽ നിന്ന്
നാഴിയിലേക്കും
പിന്നെ കൈക്കുടന്നയിലേക്കും
അവസാനം
ബാലികാക്കക്കു വരെ
ചോറ് എണ്ണം കൊടുക്കും.
ക്ഷയിച്ചു വരുന്നവർ