ലഹരിയോ ?
ബീഡിയിൽ നിറച്ചു വലിച്ചു ,
പിന്നെ ബോറടിച്ചു .
പൊടിയാക്കി വലിച്ചു ,
നിർവൃതി കൂടി കിട്ടി .
പൊടി കത്തിച്ചു, ശ്വസിച്ചു .
അനുഭൂതിയിൽ ആറാടി.
ക്ഷമ നശിക്കുന്നു ,
ഇപ്പോഴും എപ്പോഴും ദാഹം,
ഒരു കടൽ കുടിച്ചു വറ്റിക്കാൻ,
എന്നാൽ, ഒരു ദാഹശമിനി.
ഒരു സൂചിയിൽ നിറച്ച,
ലായനിയിൽ ഒളിക്കുന്നു.
പുതു ദാഹശമിനി വന്നു.
പഴയത് വെറും ,പഴഞ്ചൻ.
നാവിൻ തുംബിലൊരു,
പന്നഗ ദംശനം.
എല്ലാം മറക്കാം.
സ്വസൃഷ്ടി സ്വർഗ്ഗം.
മുന്നിൽ വന്നു വിരാജിച്ചു.
എന്തിനും ഒരു പഴമ വരും,
തലയിൽ, ദേഹത്തിൽ.
അഗ്നി പടർന്നു കയറി ,
മറുമരുന്നു പിടികിട്ടി .
ഇന്നു വലിയില്ല,
കുടിയില്ല ,കുത്തില്ല ,
കൊത്തിക്കലില്ല.
ദേഹം മുറിച്ചു മുറിവിൽ,
കെട്ടി വക്കുന്നു.
ശാന്തം, സുഖം ,സുന്ദരം..!!!
--------ജയരാജ് ----------