നാളെയാകട്ടെ
വരിഞ്ഞു കെട്ടി
അരയിൽ ബെൽറ്റിട്ടു
കോളർ പിടിച്ചു
ടൈ കെട്ടി
സോക്സ് വലിച്ചു കേറ്റി
ഷൂസിൽ കയറി
ഭാരവും കയറ്റി
പോകണ്ട കുഞ്ഞേ
നമുക്ക് മണ്ണിൽ ചവുട്ടി
ഭാരമില്ലാത്ത സഞ്ചിയിൽ
ഭാരമില്ലാത്ത
മലയാളാക്ഷരങ്ങൾ
പാതി മനസ്സിലും
ബാക്കി നാവിലുമായി
നാട്ടുവഴിയിലൂടെ
നടന്നു വിദ്യാലയത്തിലെത്താം.
കുറി തൊടാത്ത
കൊന്തയിടാത്ത
തൊപ്പിയണിയാത്ത
മനുഷ്യ കുട്ടികളാകാം