അവസാന വലി
ഒരു ഗമക്ക് തുടങ്ങിയതാണ്
പിന്നെ ഒരു സ്റ്റായിലായി
അനുകരണ രീതിയിലായി
പിന്നെയത് ഒഴിവാക്കാൻ
മരുന്നും മന്ത്രവുമായി
പുകയുടെ മാന്ത്രിക വലയം
സ്പോഞ്ചുപോലെയുള്ള
ശ്വാസകോശവും കറുപ്പിച്ചു
വലിച്ചു വീണ്ടും വലിച്ചു
അവസാന പുകയാസ്വദിച്ചു
കൈത്തിരി കെടാതെ
കൈമാറുക തന്നെയാണ്