OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഒരു പ്രേമം

ഇണചേരാനുള്ള മോഹം കൊണ്ടല്ല 
ഒരു ആഭരണം 
എപ്പോഴുമുണ്ടാകും എന്നൊന്ന് 
ചിന്തിച്ചാൽ എന്താണ് 
തെറ്റ് പറയാമോ?
ഇപ്പോൾ ആഭരണം 
ഒരു ഭ്രാന്തായി മാറി!
പഴം തിന്നാനും,
പാലു കുടിക്കാനും.
ചോർന്നൊലിച്ച 
അധിക നനവുള്ള 
തഴപ്പായിൽ 
ചുണ്ടമർത്തി വിടർന്നു നിർത്താനും 
ഓമനക്കു ഒരു ഭസ്മക്കുറി
പൊളിച്ചെടുത്തു 
ഫൌണ്ടേഷൻ ക്രീമില്ലാതെ 
പതിപ്പിക്കാനും
ഒക്കെയാഞ്ഞപ്പോളല്ലേ 
അപ്പുറത്തു കണ്ടത് 
ഇപ്പുറത്തെ കണ്ണാടിയിലെ 
ഒറ്റുകാരുടെ കൊട്ടേഷനാണെന്ന്.
അപ്പോഴും ചിന്തിക്കുന്നു 
എനിക്കിണചേരാനല്ല
ഒന്നിൽ കൂടുതൽ ആഭരണത്തിനും 
പ്രഭാപൂരത്തിനുമാണെന്നു ധരിക്കുക.
കച്ചിത്തുരുമ്പിലെ പിടി വിടുക 
ഒട്ടിപ്പിടിക്കാത്ത സ്റ്റിക്കറാകുക.