അർദ്ധരാത്രി കുടപിടിക്കുന്നവർ
കൃഷ്ണ നീയാ ധർമ്മയുദ്ധത്തിൽ
പാർത്ഥന്റെ സാരഥിയായത്
ധർമ്മ യുദ്ധം ജയിക്കാൻ
കായീക ശക്തിയല്ല
നിന്റെ ബുദ്ധിശക്തിയല്ലേ
ഏറെ പ്രയോഗിച്ചത്.
ഇന്ന് അന്നന്നത്തന്നത്തിനു
സാരഥിയാകുന്നവർ
എന്തെയവരുടെ
ബോധം തന്നെ
പണയം വച്ചോ ?
അതോ സ്വയം വെറും
ശശിയാകുന്നതോ ?