വരുമൊരു ദിനം
കറുത്ത കാർമേഘ ശകലങ്ങൾ
ഇന്നൊരു കാഴ്ച വസ്തുവല്ലാതായി
ഇപ്പോൾ നരച്ച ദിന വിശേഷങ്ങൾ
ഏറെയുണ്ട് നിരന്നു നിൽക്കുന്നവ
പ്രതീക്ഷപോലും അർപ്പിക്കാതെ
ഇതാ ഈ സരസ്വതി മുറ്റത്തു
വീണ്ടുമെത്തിയിരിക്കുന്നു.
അക്ഷരങ്ങൾ കേട്ടു പഠിക്കുന്ന
കുഞ്ഞു മനസുകൾക്കുമൊപ്പം .
ഞാനിപ്പോൾ കറുത്ത മേഘങ്ങൾ
ഒന്ന് പോലും കാണുന്നില്ല
ഉദിക്കുന്ന ഒരുപാട് സൂര്യനെയാണ്
മുന്നിലും കണ്ണിലും കാണുന്നത്